ഡോ. കമാൽ പാഷയുടെ വേർപാട്​ നാടിനും തീരാനഷ്ടം

പൂക്കാട്ടിരി: ഡോ. മുസ്തഫ കമാൽ പാഷയുടെ പൂക്കാട്ടിരിയിലെ വസതി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക്​ ചരിത്രവിഷയങ്ങളിൽ സംശയ ദൂരീകരണത്തിനുള്ള കേന്ദ്രമായിരുന്നു. അദ്ദേഹത്തിന്​ നാട്ടിലും പുറത്തുമായി നിരവധി ശിഷ്യരുണ്ട്. ഇസ്​ലാമും ശാസ്ത്രവും എന്ന വിഷയത്തിൽ ധാരാളം പ്രബന്ധങ്ങൾ രചിക്കുകയും വിവിധ ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങൾ ഇതര മതസ്ഥരിലും ഇസ്​ലാമിനോടുള്ള മതിപ്പ് വർധിപ്പിക്കുന്നതിന്​ സഹായിച്ചു. വിനയത്തിന്‍റെ പ്രതീകമായ കമാൽ പാഷ വലിയ സുഹൃദ് വലയത്തിന്‍റെ ഉടമ കൂടിയായിരുന്നു. നിരവധി വിദ്യാർഥികളെ സംഭാവന ചെയ്യാൻ അദ്ദേഹത്തിനായി. 1993ൽ പൂക്കാട്ടിരിയിൽ ബ്ലോസം എന്ന പേരിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ഐ.ആർ.എച്ച്.എസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിച്ച ജെ.എം.സി.ടി ട്രസ്റ്റ്​ അംഗവും ഇടക്കാലത്ത് ചെയർമാനുമായിരുന്നു. കോവിഡ് കാലത്ത്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി. ഹോമിയോ പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഐ.ആർ.എച്ച്.എസിൽ മയ്യിത്ത്​ പൊതുദർശനത്തിന് വെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.