പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി വാക്യത്തൊടി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് പോന്നേത്ത് നജ്മുദ്ദീന്‍ (38), ആക്കപ്പറമ്പ് പുത്തന്‍തൊടിയില്‍ മധുസൂദനന്‍(52), കൊണ്ടോട്ടി ഓനില്‍ വിജീഷ് (28) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി, ആക്കപ്പറമ്പ്, എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നിന്നായാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. വിജീഷ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന്​ ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് പെരിന്തല്‍മണ്ണ ജൂബിലിയിലെ ഫ്ലാറ്റിലെത്തിക്കാന്‍ സഹായിച്ചയാളാണ്. കേസിലെ മുഖ്യപ്രതി യഹിയയുടെ കൂടെ സംഭവസമയത്ത് മാനത്തുമംഗലത്തെ ഫ്ലാറ്റില്‍ കൂടെനിന്ന് സഹായം നൽകിയ ആളാണ്​ മധു. സംഭവശേഷം യഹിയയെ കാറില്‍ രക്ഷപ്പെടാൻ സഹായിച്ച നജ്മുദ്ദീനാണ്​ വളരാട്ടെ രഹസ്യകേന്ദ്രത്തില്‍ ഇയാളെ എത്തിച്ചത്​. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. മേലാറ്റൂര്‍ സി.ഐ സി.എസ്. ഷാരോണ്‍, എസ്.ഐ ഷിജോ തങ്കച്ചന്‍, പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ്, പ്രബേഷന്‍ എസ്.ഐ എസ്. ഷൈലേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ. സതീഷ്​ കുമാര്‍, എ.എസ്.ഐ. ബൈജു, സീനിയർ സി.പി.ഒ മുഹമ്മദ് ഫൈസല്‍ എന്നിവരും പെരിന്തല്‍മണ്ണയിലെ ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുള്ളത്​. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നിരീക്ഷണത്തിലാണ് അന്വേഷണം. Mpg pmna 1 kolakkes najmudeen നജ്മുദ്ദീൻ Mpg pmna 1 kolakkes vijeesh വിജീഷ് Mpg pmna 1 kolakkes madusoodanaan മധുസൂദനൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.