പുതുപ്പരിയാരം: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാമത് ബറ്റാലിയൻ ക്യാമ്പിലെ രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെകൂടി ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടിക്കുളങ്ങര വാർക്കാട് സ്വദേശി സജിയാണ് (42) പിടിയിലായത്. കാട്ടുപന്നിക്ക് ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. വൈദ്യുതക്കെണി വെച്ച മുട്ടിക്കുളങ്ങര വാർക്കാട് സുരേഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ക്യാമ്പിനോട് ചേര്‍ന്ന വയലിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. രണ്ടുപേരുടെയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സുരേഷിന്‍റെ വീടിനോട് ചേർന്നാണ് മതിലിൽ കെണിവെച്ചിരുന്നത്. ഇതുവഴി വന്ന പൊലീസുകാർക്ക് വൈദ്യുതാഘാതമേറ്റു. മരിച്ചനിലയിൽ കണ്ടെത്തിയ പൊലീസുകാരെ ചുമന്നും കൈവണ്ടി ഉപയോഗിച്ചും വയലിൽ കൊണ്ടുവന്നിടുകയായിരുന്നെന്ന് സുരേഷ് മൊഴി നൽകിയിരുന്നു. മൃതദേഹങ്ങൾ മാറ്റിയിടാൻ സുഹൃത്തൂം അയൽവാസിയുമായ സജിയുടെ സഹായമുണ്ടായിരുന്നെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സജിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഹേമാംബിക നഗർ സി.ഐ എ.സി. വിപിനും സംഘമാണ് കേസന്വേഷിച്ചത്. പടം) KL KD Saji arrested അറസ്റ്റിലായ സജി പൊലീസുകാർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.