നോവൽ ചർച്ച

ചങ്ങരംകുളം: സാംസ്കാരിക സമിതി 'നഷ്ടനായിക' നടത്തി. മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ ദുരന്ത ജീവിതവും ജന്മനാട്ടിൽനിന്നുള്ള പലായനവും പ്രമേയമാകുന്ന വിനു എബ്രഹാം രചിച്ച 'നഷ്ടനായിക' എന്ന നോവൽ പുതിയ കാലത്തും ചലച്ചിത്ര മേഖലയിൽ നടിമാർ അനുഭവിക്കേണ്ടി വരുന്ന ശാരീരിക മാനസിക പീഡനങ്ങളുടെ തുടർച്ചകളെ ഓർമിപ്പിക്കുന്നു എന്ന് ആമുഖഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം.എം. ബഷീർ മോഡറേറ്ററായി. ചന്ദ്രിക രാമനുണ്ണി, പി. വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.