കുറ്റിപ്പുറം: റവന്യൂ ബ്ലോക്ക് ആരോഗ്യമേള കുറ്റിപ്പുറം കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ ശനിയാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള ആരോഗ്യമേളയിൽ പൊതുജനങ്ങൾക്കായി നൽകുന്ന സേവനങ്ങൾ പരിചയപ്പെടുത്തും. വിവിധ വകുപ്പുകളുടെ സ്റ്റാളുകളുമുണ്ടാകും. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയാകും. മേളയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന് കുറ്റിപ്പുറം ഹൈവേ ട്രാഫിക് ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ വിളംബര റാലി സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ വസീമ വേളേരി, കൺവീനർ ഡോ. ടി.കെ. ആലിയാമു, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഫസീന അഹമ്മദ്കുട്ടി, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് പരപ്പാര, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനി മോൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.