പൊന്നാനി: തീരദേശ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉയർത്തി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി വെള്ളിയാഴ്ച നൈറ്റ് മാർച്ച് നടത്തും. കടൽഭിത്തി നിർമിക്കാത്തതിലും തീരദേശവാസികളോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് നൈറ്റ് മാർച്ച്. കടലിലുണ്ടാകുന്ന അപകടങ്ങൾ തടയാൻ കോസ്റ്റ് ഗാർഡിന്‍റെ കേന്ദ്രം സ്ഥാപിക്കണമെന്നും പുനർഗേഹം പദ്ധതിയിൽ അട്ടിമറി നടന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുതുപൊന്നാനിയിൽ ആരംഭിക്കുന്ന മാർച്ച് മരക്കടവിൽ സമാപിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും എൻ. ഫസലുറഹ്മാൻ, ഫാറൂഖ് പുതുപൊന്നാനി, ഇല്യാസ് മൂസ, കെ.എം. മുഹ്സിൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.