പെരിന്തൽമണ്ണ: എസ്.എഫ്.ഐ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി ഏലംകുളം ഇ.എം.എസ് സ്മാരക മന്ദിരത്തിൽ നടക്കും. ബുധനാഴ്ച രാവിലെ 9.30ന് സാംസ്കാരിക ചിന്തകൻ രാം പുനിയാനി ഉദ്ഘാടനം നിർവഹിക്കും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി 537 പേരാണ് പങ്കെടുക്കുന്നത്. സംഘടന റിപ്പോർട്ട് അവതരണവും രണ്ടുദിവസത്തെ ചർച്ചയും നടക്കും. ചർച്ചക്കുള്ള മറുപടിയും പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പും നടത്തി 27ന് സമാപിക്കും. ഉന്നത കലാലയങ്ങൾ ലക്ഷ്യമിട്ട് സംഘ്പരിവാർ നടത്തുന്ന നീക്കങ്ങളും പാഠ്യപദ്ധതികളിൽ വർഗീയത നിറച്ച് വിഷലിപ്തമാക്കുന്നതുമടക്കം വിദ്യാർഥി സമൂഹം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.