മലപ്പുറം: എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ച അനാവശ്യ വിവാദം എന്തിനാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്) നിന്നാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആർ.ഐ.എഫിൽ ഏതെല്ലാം പദ്ധതികൾക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറാണ്. സി.ആർ.ഐ.എഫിൽ 104 പദ്ധതികൾ പൂർത്തീകരിക്കുകയും 2143.54 കോടി സംസ്ഥാന സർക്കാർ മുൻകൂട്ടി ചെലവഴിക്കുകയും ചെയ്തു. ഇതിൽ 1343.83 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അവകാശപ്പെട്ട 599.71 കോടി തരാനുണ്ട്. 2015 മുതൽ സി.ആർ.ഐ.എഫിൽ നിർമിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നടക്കുന്ന അടിസ്ഥാനത്തിലാണ് ഇപ്പോഴും നടക്കുന്നത്. എളമരംകടവ് പാലത്തിന് മാത്രം എന്താണ് ഇങ്ങനെ ഒരു പ്രതിഷേധമെന്ന് മനസ്സിലാകുന്നില്ല. സി.ആർ.ഐ.എഫ് പദ്ധതി കേന്ദ്ര പ്രതിനിധി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. എന്നിട്ടും പാലത്തിന്‍റെ ഉദ്ഘാടനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.