പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പൊലീസ് നടത്തുന്നത് കൊലയാളികൾക്കായുള്ള അന്വേഷണമല്ല, ആർ.എസ്.എസിന്‍റെ എതിരാളികൾക്കായുള്ള അന്വേഷണമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. അബ്ദുൽ ഹമീദ്. പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയി മർദിച്ച് നേതാക്കൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുകയാണ്. പാർട്ടി നേതാക്കളെ പ്രതി ചേർക്കാൻ പാലക്കാട് പൊലീസ് നടത്തുന്ന ശ്രമം നിയമപരമായും ജനകീയമായും ചെറുക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുബൈർ വധക്കേസിൽ മൂന്നുപേരും നാല് വാളും എന്ന തരത്തിൽ വിശ്വസനീയമല്ലാത്ത കുറ്റപത്രമാണ് പൊലീസിന്‍റേത്. ഈ കേസിൽ ആർ.എസ്.എസ് തിരക്കഥയനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് ശ്രീനിവാസൻ വധക്കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകരെയും നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീവ്രശ്രമം നടത്തുകയാണ്. അഷ്കർ എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നാല് ദിവസം മർദിച്ച് നേതാക്കൾക്കെതിരെ മൊഴി പറയിച്ച് റെക്കോഡ് ചെയ്തു. ആദം, നാസർ എന്നീ യുവാക്കൾക്കും കസ്റ്റഡിയിൽ മർദനമേറ്റു. ക്രൂര മർദനത്തിനിരയാക്കിയ ശേഷം തന്നെക്കൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി. അമീർ അലി, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന് പറയിച്ച് റെക്കോഡ് ചെയ്തതായി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച അഷ്കർ അലി പറഞ്ഞു. ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് പി. അബ്ദുൽ ഹമീദ് പറഞ്ഞു. സംസ്ഥാന സമിതിയംഗം എസ്.പി. അമീർ അലി, ജില്ല പ്രസിഡന്‍റ് സഹീർ ചാലിപുറം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.