കൈപ്പിനിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി; ജനം ദുരിതത്തില്‍

എടക്കര: മലയോരത്ത് പെയ്ത കനത്ത മഴയില്‍ ചാലിയാറിലെ ജലനിരപ്പുയര്‍ന്നതോടെ കൈപ്പിനിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. യാത്രദുരിതം നേരിട്ട് നാട്ടുകാര്‍. മുണ്ടേരി അതിർത്തി വനത്തിലും നാട്ടിലും പെയ്ത ശക്തമായ മഴയെത്തുടർന്ന് ചാലിയാറിൽ ജലനിരപ്പ്​ ഉയർന്നതോടെയാണ് പാലം ഒലിച്ചുപോയത്. 2019ലെ പ്രളയത്തില്‍ കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയതോടെ നാട്ടുകാര്‍ നിര്‍മിച്ച മൂന്നാമത്തെ താല്‍ക്കാലിക പാലമാണ് ഒലിച്ചുപോയത്. ചാക്കുകളിൽ മണൽ നിറച്ചും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കിയുമാണ് മരംകൊണ്ട് പാലം തീർത്തിരുന്നത്. ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഉപകരിക്കുന്ന വിധത്തിലുള്ള പാലത്തിന് മൂന്ന് ലക്ഷത്തോളം രൂപയാണ് നാട്ടുകാർ ചെലവിട്ടത്. പാലം തകർന്നതോടെ പുഴക്കിരുവശവുമുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലായി. പുതിയ പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ മാസം പാലം നാടിന് സമർപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. mn edk- kaippini ചുങ്കത്തറ കൈപ്പിനിക്കടവിൽ താൽക്കാലിക പാലം ഒലിച്ചുപോയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.