കാളികാവ്: സന്തോഷ് ട്രോഫി ലെയ്സൺ ഓഫിസർമാരായ ഇ. റഫീഖ്, ഇർഷാദ് പി. അജ്മൽ എന്നിവരെ കറുത്തേനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡക്സ് ഫോർഡ് എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് ആദരിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഷ്റഫ് എറമ്പത്ത് അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ ഫരീദ് റഹ്മാനി കാളികാവ് അനുമോദന- പദ്ധതി വിശദീകരണ പ്രഭാഷണം നടത്തി. 'വിദ്യാഭ്യാസ സംരംഭങ്ങളുടെ സാധ്യതകൾ' വിഷയം സി.എസ്. ആഷിക് കോഴിക്കോട് അവതരിപ്പിച്ചു. ജെ.എസ്.എസ് ഡയറക്ടർ വി. ഉമർകോയ ഉപഹാര സമർപ്പണം നടത്തി. ഇ. പത്മാക്ഷൻ, ജോജി കെ. അലക്സ്, ഡോ. സ്വലാഹുദ്ദീൻ, ഫാഹിദ് മാസ്റ്റർ, ഡക്സ് ഫോർഡ് പ്രോജക്ട് ഓഫിസർ ഡോ. മിസ്ഹബ് ഹുദവി എന്നിവർ സംസാരിച്ചു. kkv aadaram .jpg സന്തോഷ് ട്രോഫി ലെയ്സൺ ഓഫിസർ ഇർഷാദ് പി. അജ്മലിന് ഡക്സ് ഫോർഡ് എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഉപഹാരം വി. ഉമർ കോയ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.