ഓടായിക്കൽ റെഗുലേറ്റർ ഷട്ടർ തുറന്നപ്പോൾ മത്സ‍്യച്ചാകര

നിലമ്പൂർ: ചാലിയാറിന് കുറുകെ മമ്പാട് ഓടായിക്കൽ റെഗുലേറ്ററിന്‍റെ ഷട്ടർ തുറന്നപ്പോൾ നാട്ടുകാർക്ക് മത്സ‍്യച്ചാകര. മഴയെ തുടർന്ന് ചാലിയാറിൽ ജലവിതാനം ഉയർന്നപ്പോഴാണ് ചൊവാഴ്ച പുലർച്ച ഷട്ടറുകൾ തുറന്നത്. ഇതോടെ പുഴയിൽ ഭീമൻ മത്സ‍്യങ്ങളുടെ ചാകരയായിരുന്നു. നാട്ടുകാർക്കെല്ലാം മീൻ കിട്ടി. രോഹു, കട്ട്​ല, വാള, ആരൽ, പരൽ എന്നിയാണ് കിട്ടിയത്. മത്സ‍്യത്തൊഴിലാളിയായ അമീർകാക്ക് വല നിറയെ ഭീമൻ മത്സ‍്യങ്ങൾ കിട്ടി. ഏഴുകിലോ തൂക്കം വരുന്ന രോഹു ആകർഷണമായിരുന്നു. മൂന്ന്​ കിലോ തൂക്കമുള്ള വാളയും മുക്കാൽ കിലോയോളം തൂക്കമുള്ള അരലും ലഭിച്ചു. Nbr Photo-3 Meen ചാലിയാറിൽനിന്ന്​ കിട്ടിയ മത്സ‍്യവുമായി അമീർക്ക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.