പ്രളയഭീഷണി: കേന്ദ്രസേന നിലമ്പൂരിലെത്തി

രക്ഷാ ദൗത‍്യത്തിനാവശ‍്യമായ ബോട്ട് ഉൾപ്പെടെ എല്ലാവിധ സജ്ജീകരണങ്ങളുമുണ്ട്​ നിലമ്പൂർ: പ്രളയഭീഷണി ചെറുക്കാൻ ദേശീയ ദുരന്ത നിവാരണ സേന നിലമ്പൂരിലെത്തി. മലയോര മേഖലയിൽ ഒരാഴ്ചയായി മഴ തുടരുന്നതിനാലാണ് മുൻകരുതലിന്‍റെ ഭാഗമായി ജനറൽ മോഹൻ രങ്കന്റെ നേതൃത്വത്തിലുള്ള 18 അംഗ സേന എത്തിയത്. സംസ്ഥാന സർക്കാർ ആവശ‍്യപ്പെട്ടത് പ്രകാരമാണ് ചെന്നൈയിൽനിന്ന്​ രക്ഷാ ദൗത‍്യത്തിനാവശ‍്യമായ ബോട്ട് ഉൾപ്പെടെ എല്ലാവിധ സജ്ജീകരണങ്ങളുമായാണ്​ എത്തിയത്. നിലമ്പൂർ വീട്ടിക്കുത്ത് ജി.എൽ.പി സ്കൂളിലാണ് ക‍്യാമ്പ് ചെയ്തിട്ടുള്ളത്. തഹസിൽദാറുടെ മേൽനോട്ടത്തിലാവും സേനയുടെ പ്രവർത്തനം. മുൻവർഷങ്ങളിൽ നിലമ്പൂർ മേഖലകളിൽ ഉണ്ടായ പ്രളയദുരന്തം കണക്കിലെടുത്താണ് സേന ഇത്തവണ നേരത്തേ എത്തിയത്. ചാലിയാറിന്‍റെയും ഉപനദികളായ പുന്നപ്പുഴ, കാരക്കോടൻ പുഴ, കലക്കൻപുഴ എന്നിവയുടെ കോർ ഏരിയകളിലും ഉത്​ഭവസ്ഥാനമായ തമിഴ്നാട് ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ പുഴകളിൽ മലവെള്ളപ്പാച്ചിലിന് സാധ‍്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുൻകരുതൽ നടപടി. സേനക്ക് നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. Nbr Photo-2 NDRF നിലമ്പൂരിലെത്തിയ കേന്ദ്രസേനക്ക് നഗരസഭ സ്വീകരണം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.