ക്ഷേത്രപ്രതിഷ്ഠ ദിനത്തിൽ പങ്കുചേർന്ന് പള്ളി ഭാരവാഹികൾ

ചങ്ങരംകുളം: ജാതീയ ചിന്തകളുടെ അതിർവരമ്പുകൾ ഭേദിച്ച്​ മതസൗഹാർദത്തി​ന്‍റെ സ്​നേഹം പങ്കിട്ട്​ പള്ളി-ക്ഷേത്ര ഭാരവാഹികൾ. പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തിലാണ് ഇവർ പങ്കുചേർന്നത്. അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്‍റെയും മേൽശാന്തി തിരുവല്ല കുന്നത്തുമന കൃഷ്ണൻ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ്​ ചടങ്ങുകൾ നടന്നത്. ഉദയാസ്തമന പൂജയും തുടർന്ന് അന്നദാനവും നടന്നു. അന്നദാനത്തിൽ പന്താവൂർ പള്ളി-മദ്​റസ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തത് നാടിന്‍റെ മതസൗഹാർദ സന്ദേശത്തിന്‍റെ പ്രതീകമായി. പന്താവൂർ പള്ളി ഖതീബ് മുഹമ്മദലി ബാഖവി അത്തിപ്പറ്റ, പള്ളി കമ്മിറ്റി പ്രസിഡന്‍റ്​ എൻ.വി. മുഹമ്മദ് കുട്ടി, സെക്രട്ടറി അബ്​ദുറഹിമാൻ വാഫി, വൈസ് പ്രസിഡന്‍റ്​ ഉണ്ണി ഹാജി, ജോയന്‍റ്​ സെക്രട്ടറി സിദ്ദീഖ്, ട്രഷറർ ടി.വി. അബ്​ദുല്ല, കെ.ബി. കുഞ്ഞിമാൻ, സി.പി. ഹംസ, കെ.വി. മുഹമ്മദ്, കെ.വി. ജമാൽ, കുഞ്ഞിപ്പ പന്താവൂർ, എൻ.വി. അബ്​ദുറഹിമാൻ, സി.പി. മുസ്തഫ, ചേലാക്കൽ ബാവ, കെ.വി. അഷറഫ്, സി.പി. അബ്ദു, മൊയ്തീൻ കുട്ടി, എം. നൗഷാദ്, എം. സിദ്ദി, കെ.വി. ഷാജി പന്താവൂർ, സി.പി. നിയാസ്, എം.പി. മുജീബ്, ഇസ്മായിൽ പാറക്കൽ, സി.പി. നൗഷാദ്, കുറ്റിയിൽ അബ്​ദുല്ലക്കുട്ടി, മൊയ്തുണ്ണി തുടങ്ങിയവരും ക്ഷേത്ര മൈതാനിയിലെ അന്നദാന പന്തലിൽ എത്തി ഭക്ഷണം കഴിച്ചതിനുശേഷമാണ് പോയത്. പള്ളി കമ്മിറ്റി-മദ്​റസ കമ്മിറ്റി ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്​ അടാട്ട് വാസുദേവൻ, സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ, ദീപക്, ബാബു, രാജൻ അടാട്ട്, ഗംഗാധരൻ കോച്ചാന്ത്ര, മധുസൂദൻ പൂഴികുന്നത്ത്, കണ്ണൻ പന്താവൂർ, ടി.ടി. ശ്രീനിവാസൻ, എം.പി. മുരളീധരൻ, ഗോപ പാറോൽ, എ.ടി. ചന്ദ്രൻ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു. ഫോട്ടോ പന്താവൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തിൽ പങ്കുചേർന്ന് ഭക്ഷണം കഴിക്കുന്ന പള്ളി കമ്മിറ്റി ഭാരവാഹികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.