കുറ്റിപ്പുറം: കാലവർഷക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു. പ്രസിഡന്റ് കെ.ടി. സിദ്ദീഖിന്റെ അധ്യക്ഷതയിലാണ് ദുരന്തനിവാരണ സമിതി യോഗം ചേർന്നത്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസം ഒഴിവാക്കാനും വെള്ളക്കെട്ടുകളിൽ അപകടം ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത നിർദേശങ്ങൾ അറിയിച്ച് അനൗൺസ്മെന്റും നോട്ടീസ് വിതരണവും നടത്തും. അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ വാർഡുകളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയും പ്രവർത്തനം ഏകോപ്പിച്ചു. കുറ്റിപ്പുറം വില്ലേജ് ഓഫിസർ ഉണ്ണികൃഷ്ണൻ, നടുവട്ടം വില്ലേജ് ഓഫിസർ ദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്‌തീൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്, സബ് ഇൻസ്‌പെക്ടർ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ സയ്യിദ് അലി സഖാഫ് തങ്ങൾ, അബൂബക്കർ, സരിത എന്നിവർ യോഗത്തിൽ സംബന്ധിച്ചു. Mp KTPM കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.