ഒന്നരകിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

ചങ്ങരംകുളം: വിൽപനക്കെത്തിച്ച ഒന്നരകിലോ കഞ്ചാവുമായി ചങ്ങരംകുളം മാട്ടം വാഴക്കാട്ടിൽ ഷറഫുദ്ദീൻ (23) ചങ്ങരംകുളം പൊലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ടൗണിലെ ബസ്​ സ്റ്റാൻഡിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻവശത്ത് വെച്ചാണ് പിടികൂടിയത്. പ്രദേശത്ത് വിതരണത്തിന്​ എത്തിച്ചതാണ് പിടികൂടിയ കഞ്ചാവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ പ്രബോഷൻ എസ്.ഐ അജേഷ്, സി.പി.ഒമാരായ ഷിജു, ഉദയകുമാർ, ജെറോം, സുരേഷ്, സനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഫോട്ടോ കഞ്ചാവ് കേസിലെ പ്രതിയുമായി പൊലീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.