കനോലി കനാലിലൂടെ സോളാർ ബോട്ട് ഓടിക്കാനുള്ള സ്വപ്നം യാഥാർഥ്യത്തിലേക്ക്

പൊന്നാനി: . കനാലിന്‍റെ ആഴം കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായി. പൊന്നാനി താലൂക്കിൽ പൊന്നാനി അങ്ങാടിപ്പാലം മുതൽ പെരുമ്പടപ്പുവരെ ഭാഗത്തെ പ്രവൃത്തികളാണ് പൂർത്തിയായത്. ഒന്നരമീറ്റർ വരെ ആഴമാണ് വർധിപ്പിച്ചത്. കനാലിൽനിന്ന്​ ശേഖരിച്ച മണൽ ഇരുകരകളിലുമായാണ് കൂട്ടിയിട്ടിരിക്കുന്നത്. ബോട്ട് സർവിസ് ഉടൻ ആരംഭിച്ചില്ലെങ്കിൽ മണൽ വീണ്ടും കനാലിലെത്തുമോ എന്ന ആശങ്കയുമുണ്ട്. സോളാർ ബോട്ട് ഓടിക്കുന്നതിന് തടസ്സമായി കനാലിൽ ഉള്ള നടപ്പാലങ്ങളും ഉടൻ പൊളിച്ചുനീക്കും. ഈ ഭാഗങ്ങളിൽ പുതിയ പാലം നിർമിക്കാനും അങ്ങാടിപ്പാലം പുതുക്കി പണിയാനുമുള്ള പദ്ധതി തയാറായിട്ടുണ്ട്. പഴയ പ്രൗഢിയോടെ വീണ്ടെടുക്കുന്നതിനും ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കാൻ കനാൽ ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് നടന്നത്. രണ്ടുകോടി രൂപ ചെലവിലാണ് നവീകരണം. പൊന്നാനി അങ്ങാടിപ്പാലം മുതൽ അണ്ടത്തോടുവരെ പത്ത് കിലോമീറ്റർ ദൂരത്തിലാണ് ആഴം കൂട്ടിയത്. തുടർന്ന്​ കനാൽ തീരം സർവേ ചെയ്ത്​ കൈയേറ്റം തിരിച്ചുപിടിക്കുന്ന നടപടികൾ നടത്താനാണ് തീരുമാനം. ഇതിനുശേഷം സോളാർ ബോട്ടുകൾ ഓടിക്കാനാണ് നീക്കം. Photo: MP PNN 1 പൊന്നാനി കനോലി കനാലിൽ ആഴം കൂട്ടിയ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.