എടപ്പാൾ: 'ഫാഷിസം ഹിംസാത്മക പ്രതിരോധം മതനിരാസം സാഹോദര്യ കേരളത്തിനായി' മുദ്രാവാക്യത്തിൽ തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മേയ് 29ന് എടപ്പാൾ മുതൽ വട്ടംകുളം വരെ നടത്തുന്ന യുവജാഗ്രത റാലിയുടെ സ്വാഗത സംഘ രൂപവത്കരണ യോഗവും സമ്മേളന പ്രഖ്യാപനവും നടന്നു. 19 മുതൽ 22 വരെ പഞ്ചായത്ത് കൺവെൻഷനുകളും തുടർന്നുള്ള ദിവസങ്ങളിൽ യൂനിറ്റ് കൺവെൻഷനും നടക്കും. തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം.പി. ജംഷീർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആർ.കെ. ഹമീദ് ചെയർമാനും എം.പി. ജംഷീർ കൺവീനറും പി. കുഞ്ഞിപ്പ ഹാജി ട്രഷററും ആയി സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നൽകി. Photo: Mp EDPL യുവ ജാഗ്രത റാലിയുടെ സ്വാഗത സംഘം രൂപവത്കരണ യോഗം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.