ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പ്

ചങ്ങരംകുളം: നിർത്താതെ പെയ്യുന്ന മഴക്കിടെ ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ്. ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആയിരുന്ന എ.പി. പുരുഷോത്തമന്‍റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 2021ൽ 37 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എം പ്രതിനിധിയായ എ.പി. പുരുഷോത്തമൻ വിജയിച്ചത്. യു.ഡി.എഫ് പഴയ വാർഡ് തിരിച്ചുപിടിക്കാനും എൽ.ഡി.എഫ് നിലനിർത്താനുമുള്ള പോരാട്ടത്തിലാണ്. ഫോട്ടോ ആല​ങ്കേട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്​ ഉപതെരഞ്ഞെടുപ്പിൽ വീൽചെയറിൽ വോട്ട്​ ചെയ്യാനെത്തിയ ഭിന്നശേഷിക്കാരനായ ഡോക്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.