പൊന്നാനി: വർഷങ്ങളായി ശോചനീയമായ കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിച്ചിരുന്ന സബ് രജിസ്ട്രാർ ഓഫിസിന് ഒടുവിൽ ശാപമോക്ഷമായി. പൊന്നാനി താലൂക്ക് ഓഫിസിലെ താൽക്കാലിക കെട്ടിടത്തിലാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങിയത്. കോടതി കെട്ടിടത്തിലെ ഓഫിസിൽനിന്നുള്ള ഫയലുകൾ പൂർണമായി താലൂക്ക് ഓഫിസിലെ മുറിയിലേക്ക് മാറ്റി. താലൂക്ക് ഓഫിസിലെ രണ്ടാം നിലയിൽ കൃഷി ഓഫിസ് പ്രവർത്തിച്ചിരുന്ന മുറിയിൽ രജിസ്ട്രാർ ഓഫിസും നഗരസഭ കാര്യാലയത്തിലേക്ക് പ്രവർത്തനം മാറ്റിയ ഐ.സി.ഡി.എസ് ഓഫിസ് മുറിയിൽ രജിസ്ട്രാർ ഓഫിസിലെ ഫയലുകൾ സൂക്ഷിക്കുന്ന റെക്കോഡ് റൂമുമാണ് സജ്ജീകരിച്ചത്. കോടതി കെട്ടിടത്തിന്‍റെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന സബ് രജിസ്ട്രാർ ഓഫിസ് ശോച്യാവസ്ഥ മൂലം ഒരുവർഷം മുമ്പ് താഴത്തെ നിലയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും അസൗകര്യങ്ങൾ വർധിക്കുകയും ചെയ്തതോടെ ഓഫിസ് പ്രവർത്തനം താളംതെറ്റി. തുടർന്ന് ഫയലുകൾ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം തുടരുന്നത് സുരക്ഷിതമല്ലെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. മുകൾനിലയിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് പ്രയാസം നേരിട്ടതോടെ അത്യാവശ്യകാര്യങ്ങൾ പോലും ഏറെ വൈകിയാണ് ലഭിച്ചിരുന്നത്. ഇതിൽ പ്രതിഷേധിച്ച് വിവിധ മേഖലകളിലുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്ക് പ്രായമുള്ളവർക്ക് എത്താൻ ഏറെ പ്രയാസമാണെന്നാണ് പരാതി. ഓഫിസിൽ ലിഫ്റ്റ് സംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്. കോടതി കോമ്പൗണ്ടിൽ പുതിയ അനക്സ് കെട്ടിടം നിർമിച്ചാൽ രജിസ്ട്രാർ ഓഫിസ് ഈ കെട്ടിടത്തിലേക്ക് മാറും. അതുവരെ താലൂക്ക് ഓഫിസിൽ സൗകര്യമൊരുക്കാനാണ് തീരുമാനം. MP PNN 1 പൊന്നാനി സബ് രജിസ്ട്രാർ ഓഫിസ് താലൂക്ക് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.