അബൂബക്കർ മാസ്റ്റർ ഉദാരതയെ ആഘോഷമാക്കി -ശൈഖ് മുഹമ്മദ് കാരക്കുന്ന്

പൊന്നാനി: ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും നിരാലംബർക്ക് ആശ്വാസമേകുകയും ചെയ്ത വ്യക്തിത്വമാണ് അബൂബക്കർ മാസ്റ്ററെന്ന്​ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. ജമാഅത്തെ ഇസ്​ലാമി പൊന്നാനി ഏരിയ നടത്തിയ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് പി.കെ. അബ്​ദുൽ അസീസ്‌ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.സി. നസീർ, ഏരിയ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ഫാറൂഖി, മാധ്യമപ്രവർത്തകൻ കെ.വി. നദീർ, ഐ.എസ്.എസ് പ്രസിഡന്റ് പി.വി. അബ്ദുൽ ലത്തീഫ്, സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, ഫൈസൽ അബൂബക്കർ, ടി.പി.ഒ. മുജീബ് എന്നിവർ സംസാരിച്ചു. ആർ.വി. അഷ്‌റഫ് സ്വാഗതവും പി.വി. അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു. Photo: MP PNN 2 അബൂബക്കർ മാസ്റ്റർ അനുസ്മരണ യോഗത്തിൽ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.