വെളിയങ്കോട്: തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലെ അയൽക്കൂട്ടാംഗങ്ങളുടെ വാർഷിക ഒത്തുചേരൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എഴുത്തുകാരനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുമായ ശൈഖ് മുഹമ്മദ് കാരകുന്ന് സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാഹിത്യജീവിതത്തിന്‍റെ 50 ആണ്ട് പിന്നിട്ട കവി ആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കും. തണൽ കുടുംബങ്ങളിലെ നിർധന വിദ്യാർഥികൾക്ക് പഠനസഹായ വിതരണവും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളുമുണ്ടാകും. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല്ലാട്ടേൽ ശംസു, ജില്ല പഞ്ചായത്ത് അംഗം എ.കെ. സുബൈർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എം.സി. നസീർ, പി. അഹമ്മദുണ്ണി, കെ. അക്ബർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.