റീനൽ ഡയാലിസിസ്​ ടെക്​നോളജി സെമിനാർ നാളെ

മലപ്പുറം: റീനൽ ഡയാലിസിസ്​ ടെക്​നോളജി എന്ന വിഷയത്തിൽ മേയ്​ 14ന്​ ദേശീയ സെമിനാർ സംഘടിപ്പിക്കുമെന്ന് കുറ്റിപ്പുറം മൂടാൽ എമ്പയർ കോളജ്​ ​അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ തിരൂർ ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ​സെമിനാറിൽ ഡോ. ഡി. ജഗദീശ്വരൻ, വോളിമതി തങ്കബാലു, പി. സുഗുണ, സൂര്യ, കെ. ഗോകുൽ രാജ്​, സുഭാഷിണി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിനു ശേഷം മെന്‍റലിസ്റ്റ്​ നിപിൻ നിരാവത്തിന്‍റെ സൈക്കോളജിക്കൽ എന്‍റർടെയിൻമെന്‍റ്​ സെഷനുമുണ്ടാവും. പ്രിൻസിപ്പൽ ​എൻ.കെ. മുഹമ്മദ്​ അലി, വൈസ്​ പ്രിൻസിപ്പൽ കെ.വി. രഞ്ജുഷ, ഷാക്കിർ പെരിങ്ങോടൻ, ടി.വി. ശ്രീകുമാർ, വിശാഖ്​ ഉണ്ണി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.