കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 104.410 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാരപറമ്പ് സ്വദേശി കാട്ടുവയൽ പുഴ നടമ്മൽ വീട്ടിൽ നൗഫൽ (46) ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. പൊലീസ് പട്രോളിങ്ങിനിടെ മലാപ്പറമ്പ് ജങ്ഷൻ പരിസരത്തുനിന്നാണ് ഇയാളെ പിടിച്ചത്.
കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 566 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രജാബ് അലിയെ (32) യെ നടക്കാവ് പൊലീസ് പിടികൂടി. എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന് സമീപത്തുനിന്നാണ് കഞ്ചാവും ഇതിന്റെ വിൽപനയിലൂടെ ലഭിച്ച 12400 രൂപയും കണ്ടെടുത്തത്. ബംഗാളിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് യുവാക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും ചില്ലറ വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.