എ.പി. അജുൻ ഫർഹാൻ,

എ.ടി. മുഹമ്മസ് ഷഹീൽ

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് പിടിയിൽ. സിവിൽ സ്റ്റേഷനിൽനിന്ന് കാരപ്പറമ്പിലേക്കുള്ള ഒ.പി. രാമൻ റോഡിൽനിന്ന് കൊളത്തറ ചുങ്കം സ്വദേശി മേത്തിൽപറമ്പ് സഫ മൻസിലിൽ എ.പി. അജുൻ ഫർഹാൻ (21), കുണ്ടായിത്തോട് സ്വദേശി ഗ്ലാസ് വില്ലയിൽ എ.ടി. മുഹമ്മസ് ഷഹീൽ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറിൽനിന്ന് 2500 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഐ.ബി ഇൻസ്പെക്ടർ എ. പ്രജിത്ത്, പ്രിവന്റിവ് ഓഫിസർ അനിൽ ദത്ത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഗംഗാധരൻ, ദിലീപ് കുമാർ, സി.കെ. സുരാഗ്, വി.വി. വിനു, പി.കെ. സതീഷ്, സ്ക്വാഡ് അംഗങ്ങളായ പി.പി. ജിത്തു, അർജുൻ വൈശാഖ്, പി. അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.