മുഹമ്മദ് അനസ്

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബേപ്പൂർ: മയക്കുമരുന്ന് കൈവശം വെച്ച യുവാവിനെ ബേപ്പൂർ പോലീസ് പിടികൂടി. ബേപ്പൂർ കയ്യടിത്തോട് സ്വദേശി കറുത്തമമ്മദിന്റകത്ത് വീട്ടിൽ കെ. എം.മുഹമ്മദ് അനസ് (29) നെ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.

ശനിയാഴ്ച രാത്രി വട്ടക്കിണറിന് സമീപത്ത് കൈ കാണിച്ചിട്ടും നിർത്താതെ സ്കൂട്ടർ പെട്ടെന്ന് വളച്ച് പോകുവാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞുവെച്ച് പരിശോധന നടത്തിയപ്പോഴാണ് 0.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

പ്രതി സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി, വിൽപന നടത്തിയാണ് പണം കണ്ടെത്തുന്നത്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരുടെയും, നൽകുന്നവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദീപ്തി ലാൽ, സിവിൽ പൊലീസ് ഓഫീസർ സുധീഷ്, ഹോംഗാർഡ് രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.