വിദ്യാർഥിനിയെ ഇടിച്ചിട്ട സ്വകാര്യ ബസ് യാത്രക്കാർ തടഞ്ഞപ്പോൾ
ബാലുശ്ശേരി ബസ്സ് സ്റ്റാൻഡ്; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്
ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ ബസ്സുകളുടെ മരണപ്പാച്ചിൽ അപകട ഭീഷണി ഉയർത്തുന്നു. അമിത വേഗതയിലെത്തുന്ന ബസ്സുകൾ യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ടിക്കുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ അമിത വേഗതയോടെ സ്റ്റാൻഡിലേക്ക് എത്തിയ കോഴിക്കോട്- കൂരാച്ചുണ്ട് റൂട്ടിലെ നന്ദന ബസ്സിടിച്ച് നിലത്ത് വീണ വിദ്യാർഥിനി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വീഴ്ചയിൽ കൈക്ക് പരിക്കേറ്റ വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയും ഒരു യാത്രക്കാരന് ബസിടിച്ച് പരിക്കേറ്റിരുന്നു. സ്റ്റാൻഡിനുള്ളിലേക്ക് വരുന്ന ബസ്സുകൾ മത്സര ബുദ്ധിയോടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വളച്ച് വെക്കുന്നത്. അതേ വേഗതയിൽ തന്നെ മുന്നോട്ടെടുക്കുന്നതും പിന്നോട്ടെടുക്കുന്നതും സ്റ്റാൻഡിലെ പതിവ് കാഴ്ചയാണ്. ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ പൊലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.