പറമ്പിൽ ഹെൽത്ത് കെയർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

ലോക ഹൃദയദിനം: മെഡിക്കൽ ക്യാമ്പും മോക് ഡ്രില്ലും സംഘടിപ്പിച്ചു

പറമ്പിൽ ബസാർ: ലോക ഹൃദയ ദിനത്തിൻ്റെ ഭാഗമായി പറമ്പിൽ ഹെൽത്ത് കെയർ പറമ്പിൽ ബസാർ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് മെഡിക്കൽ ക്യാമ്പും മോക് ഡ്രില്ലും സംഘടിപ്പിച്ചു. പറമ്പിൽ ഹെൽത്ത് കെയർ മാനേജർ രജനി ലോനപ്പൻ പരിപാടിക്ക് നേതൃത്വം നൽകി. പറമ്പിൽ ഹെൽത്ത് കെയർ അംഗങ്ങൾ, മെക് 7 അംഗങ്ങൾ, സാമൂഹിക പ്രവർത്തകൻ ജയരാജൻ അനുഗ്രഹ, ബസ് സ്റ്റാൻഡ് പരിസരത്തെ ബസ്, ഓട്ടോ തൊഴിലാളികൾ, ഹരിത കർമ സേന അംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിലും മോക് ഡ്രില്ലിലും പങ്കെടുത്തു. പറമ്പിൽ ഹെൽത്ത് കെയർ എം.ഡിമാരായ അൻസാരി, ഹരീബ് എന്നിവർ നന്ദി പറഞ്ഞു.

പറമ്പിൽ ഹെൽത്ത് കെയർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

Tags:    
News Summary - World Heart Day; Medical camp and mock drill organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.