കനത്ത മഴയിൽ പൂനൂർ ഞേറപ്പൊയിൽ ഭാഗത്ത് റോഡിൽ വെള്ളം കയറിയപ്പോൾ
Posted On
date_range Updated On
date_range പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു
പൂനൂർ: കനത്ത മഴയിൽ പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു. പൂനൂർ ഞേറപ്പൊയിൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. മഴയുടെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും പുഴയുടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. മേഖലയിൽ ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ ബുധനാഴ്ച വൈകീട്ടോടെ വെള്ളത്തിലായി. ഒട്ടേറെ കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും റോഡുകളിൽ വെള്ളം കയറി. പുഴയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.