നന്മണ്ടയിൽ ഭ്രാന്തൻ കുറുക്കന്റെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

നന്മണ്ട: നന്മണ്ടയിലും പരിസരപ്രദേശങ്ങളിലും ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. തേങ്ങ വ്യാപാരിയായ ആനോത്തിൽ അഹമ്മദ് കോയ തേങ്ങ എടുക്കാനായി ഞായറാഴ്ച രാവിലെ ആറേകാലിന് മറ്റൊരു വീട്ടിലെത്തിയപ്പോഴാണ് കുറുക്കൻ പിറകിലൂടെ വന്ന് കാലിന് കടിച്ചത്. മന്ത്യാട്ട് സ്കൂളിനു സമീപം ആനോത്തിൽ സുധാകരൻ, മുണ്ടയിൽതാഴത്ത് പ്രേമൻ, സുനിൽകുമാർ, റാഫി കോറോത്ത്, അസ്‍ലം നെരോത്ത്, കുമാരംപൊയിൽ വിശാലാക്ഷി എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് കാലിനും കൈക്കുമാണ് കടിയേറ്റത്. മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ തേടിയ ഇവരോട് തുടർന്നുള്ള ദിവസങ്ങളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് തുടർചികിത്സ തേടാനും ഡോക്ടർമാർ നിർദേശിച്ചു. രാവിലെ ആറു മണിയോടെ തുടങ്ങിയ കുറുക്കന്റെ പരാക്രമം 11 മണി വരെ നീണ്ടു. ഒട്ടനവധി തെരുവുനായ്ക്കളെയും ഇത് കടിച്ചു പരിക്കേൽപിച്ചു.

നന്മണ്ട 14ൽനിന്നു തുടങ്ങിയ പരാക്രമത്തിന് അവസാനമായത് കുറുക്കൻ വാഹനം തട്ടി ചത്തതോടെയാണെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, തെരുവുനായ്ക്കൾക്ക് കടിയേറ്റതാണ് ജനത്തെ ആശങ്കയിലാഴ്ത്തുന്നത്.

നന്മണ്ട 13ൽ തെരുവുനായ് ശല്യം രൂക്ഷം: കോഴിക്കർഷകർ ദുരിതത്തിൽ

ന​ന്മ​ണ്ട: തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കോ​ഴി​ക്ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കു​മാ​രം​പൊ​യി​ൽ ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘം പ​രി​സ​രം, പ​ടി​ക്ക​ൽ​ത്താ​ഴം, തി​യ്യ​ക്കോ​ത്ത് താ​ഴം, കാ​രാ​ട്ട് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ദേ​ശ​വാ​സി​ക​ളും കോ​ഴി​ക്ക​ർ​ഷ​ക​രു​മാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. കോ​ഴി​ക​ളെ കൂ​ട്ടി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് വി​ടു​മ്പോ​ഴേ​ക്കും നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ക​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​ണ്.

വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക​യു​ണ്ട്. രാ​വി​ലെ പ​ള്ളി​ക​ളി​ലും അ​മ്പ​ല​ങ്ങ​ളി​ലും പോ​കു​ന്ന​വ​രും ഭ​യാ​ശ​ങ്ക​യി​ലാ​ണ് റോ​ഡി​ലി​റ​ങ്ങു​ന്ന​ത്. നാ​യ്ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രെ വി​ര​ട്ടി ഓ​ടി​ക്കു​ന്ന​തും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തെ​രു​വു​നാ​യ് ശ​ല്യം കാ​ര​ണം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര​പോ​ലും നി​ഷേ​ധി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ടും​ബ​ശ്രീ മു​ഖേ​ന ലോ​ൺ എ​ടു​ത്ത് കോ​ഴി വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ൾ വ​രു​ത്തി​വെ​ക്കു​ന്ന ദു​രി​തം ചി​ല്ല​റ​യൊ​ന്നു​മ​ല്ല. ഇ​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം. - കാ​രാ​ട്ട് അ​സീ​സ്, നാ​ട്ടു​കാ​ര​ൻ

രാ​വെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഏ​റെ പ്ര​യാ​സം. കോ​ഴി​ക​ളെ മാ​ത്ര​മ​ല്ല, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും നാ​യ്ക്ക​ൾ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ക്കു​ന്നു. -മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ന​ന്മ​ണ്ട
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.