വടകര: ചെരണ്ടത്തൂരിൽ വീടിനുമുകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ആർ.എസ്.എസ് പ്രവർത്തകൻ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് വീടിന്റെ ടെറസിൽ നടന്ന സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. എം.എം.സി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാൻ വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ എം. നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച ആശുപത്രിയിൽ എത്തിയെങ്കിലും ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ മടങ്ങി.
സ്ഫോടനത്തിൽ ചിതറിയ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നാണ് പൊലീസ് പറയുന്നത്. ബോംബ് നിർമാണ ലക്ഷ്യമടക്കം പുറത്തുവരാനുണ്ട്. അടുത്ത ദിവസം മൊഴിയെടുക്കാൻ കഴിയുമെന്നാണ് പൊലീസിന്റ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.