കോഴിക്കോട്: സർക്കാർ ജനറൽ(ബീച്ച്) ആശുപത്രി വളപ്പിൽ കട്ടപ്പുറത്ത് കയറ്റിയ കാലാവധി കഴിഞ്ഞ ആംബുലൻസുകൾ സാമൂഹിക വിരുദ്ധർക്ക് സുരക്ഷിത താവളമാവുന്നു. ബീച്ച് ആശുപത്രിവളപ്പിവൽ കാടുമൂടിക്കിടക്കുന്ന ആംബുലൻസുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് താവളമാണിന്ന്.
മയക്കുമരുന്ന് കുത്തിവച്ച് ഉപേക്ഷിക്കുന്ന സിറിഞ്ചുകളും ആബുലൻസിനകത്തും പരിസരത്തും കാണാൻ സാധിക്കും. 15- 20 വർഷത്തോളം ഓടിയ ആംബുലൻസുകളാണ് നാലു വർഷത്തോളമായി ഒ.പി ടിക്കറ്റ് കൗണ്ടർ ബ്ലോക്കിന് മുൻവശം കാടുമൂടിക്കിടക്കുന്നത്. ഒ.എസ്.ടി ക്ലിനിക്കിന്റെ മറവിൽ മയക്കുമരുന്ന് ഉപയോഗത്തിനും കൈമാറ്റത്തിനും എത്തുന്നവർക്ക് ബീച്ചാശുപത്രി മറ്റൊരു സുരക്ഷാ താവളമാവുകയാണ് തുരുമ്പെടുത്ത് കാടുപിടിച്ച ആംബുലൻസുകൾ.
ആരോഗ്യവകുപ്പിലെ കാലഹരണപ്പെട്ട വാഹനങ്ങൾ മലാപ്പറമ്പ് റീജനൽ വർക്ക് ഷോപ്പിലേക്കാണ് മാറ്റുക. ആരോഗ്യവകുപ്പ് ട്രാൻസ് പോർട്ട് ഓഫിസർക്ക് നിരവധിതവണ കത്ത് നൽകിയിട്ടും ഈ ആംബുലൻസുകൾ മാറ്റാൻ തയാറായിട്ടില്ല. രാപ്പകൾ വ്യത്യാസമില്ലാതെ ബീച്ചാശുപത്രി വളപ്പിൽ സാമൂഹിക വിരുദ്ധർ താവളമാക്കുകയാണെന്നും ആംബുലൻ സുകൾ അവിടെ നിന്ന് മാറ്റാൻ ഉനടൻ നടപടി സ്വീകരിക്കണമെന്നും ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.