അസീസ്
കോഴിക്കോട്: കസബ പൊലീസ് സ്റ്റേഷന് പരിധിയില്‍ യുവാവിനോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. മാങ്കാവ് പൊക്കുന്ന് സ്വദേശി കെ. അസീസിനെയാണ് (65) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒളവണ്ണ സ്വദേശിയായ പരാതിക്കാരനെ പ്രതി ബലമായി പിടിച്ച് വലിച്ച് കിണാശ്ശേരി മുജാഹിദ് പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പരാതി. 2025 ജൂൺ വരെ പരാതിക്കാരനെ അന്യായ തടങ്കലിൽ വെച്ചും മറ്റും ലൈംഗിക പീഡനം ആവർത്തിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പ്രതിയെ കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.