Posted On
date_range Updated On
date_range ഉപതെരഞ്ഞെടുപ്പിൽ ഉണ്ണികുളത്ത് യു.ഡി.എഫ് സീറ്റ് നില നിർത്തി
എകരൂൽ: ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15 ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ഒ.എം. ശശീന്ദ്രൻ 530 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
എൽ.ഡി.എഫിലെ കെ.വി. പുഷ്പരാജനാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻ.ഡി.എ. സ്ഥാനാർഥി എം.സി. കരുണാകരന് 14 വോട്ട് ലഭിച്ചു.
ആകെയുള്ള 1805 വോട്ടർ മാരിൽ1516 പേർ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർഥിക്ക് 1018 വോട്ടും എൽ.ഡി.എഫിന് 488 വോട്ടുമാണ് ലഭിച്ചത്.
യു.ഡി.എഫ് അംഗം മുസ്ലിം ലീഗിലെ ഇ.ഗംഗാധരന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 453 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഈ വാർഡിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.