Posted On
date_range Updated On
date_range കള്ളവോട്ട് ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ
നാദാപുരം: തൂണേരി ബൂത്ത് 25 കണ്ണങ്കൈയിൽ കള്ളവോട്ട് ശ്രമത്തിനിടെ യുവാവ് പിടിയിൽ. കോടഞ്ചേരി സ്വദേശി ചക്ക്യേത്തന്റവിട ഹാഷിം (32), വളയം സ്വദേശി ചാത്തോത്ത് ഷഹൽ എന്നിവരാണ് പിടിയിലായത്. പ്രവാസിയുടെ പേരിലുള്ള വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഹാഷിമിനെ ബി.എൽ.ഒ തിരിച്ചറിയുകയും പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.
വെള്ളിയോട് മഠത്തിൽ എൽ.പി സ്കൂളിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഷഹൽ പിടിയിലായത്. നാദാപുരം വയലിൽ സ്കൂളിൽ കള്ളവോട്ടിനെത്തിയ യുവാവിനെ ഏജന്റുമാർ തടഞ്ഞു. ഒടുവിൽ ബൂത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.