ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ കേരള ആഗസ്റ്റ് 30ന് നടത്തിയ വാർഷിക പരീക്ഷയുടെ ഫലം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. പ്രിലിമിനറി, സെക്കൻഡറി ഫൈനൽ വിഭാഗങ്ങളിലെ സംസ്ഥാനതല ടോപ്പർമാരുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാനതല വിജയികൾ (ടോപ്പേഴ്സ്) പ്രിലിമിനറി ഫൈനൽ: 1. എ.പി.വി. സൈനബ -പുതിയങ്ങാടി, കണ്ണൂർ. എം.ഐ. ഹാജറ -എടവനക്കാട്, കൊച്ചി സിറ്റി. ഹസീന അക്ബർ -ചാവക്കാട്, തൃശൂർ. എ.പി.വി. നദീറ- മാടായി, കണ്ണൂർ. ഡോ. കെ.എം. ജാസ്മിൻ -പെരിന്തൽമണ്ണ, മലപ്പുറം ഈസ്റ്റ്. കെ.പി. നസീറ -കിഴിശ്ശേരി, മലപ്പുറം ഈസ്റ്റ്. പി. ആബിദ -പുതിയങ്ങാടി, കണ്ണൂർ. കെ.എം. ജമീല -ഉദുമ, കാസർകോട്.
സെക്കൻഡറി ഫൈനൽ: പി.കെ. നജ്മ -വാഴക്കാട്, മലപ്പുറം ഈസ്റ്റ്. ആസിയ ഒതയോത് - മേപ്പയൂർ, കോഴിക്കോട്. സീനത്ത് മുഹമ്മദലി -കൊടുങ്ങല്ലൂർ, തൃശൂർ. മിനി ബാദുഷ -എളമക്കര, കൊച്ചി സിറ്റി. ഫാത്തിമ പനക്കൽ -മൂവാറ്റുപുഴ, എറണാകുളം. ആയിശ ബായി - പാടൂർ, തൃശൂർ. റംല ബീവി - ഗുരുവായൂർ, തൃശൂർ. കെ.സി. മൈമൂനത്ത് -കൊണ്ടോട്ടി, മലപ്പുറം ഈസ്റ്റ്.
സംസ്ഥാനത്തുടനീളമുള്ള 700ഓളം കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം പഠിതാക്കളാണ് ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 7,784 പേർ പരീക്ഷയിൽ പങ്കെടുത്തു. റെഗുലർ വിഭാഗത്തിൽ 4,317 പേരും പ്രൈവറ്റ് വിഭാഗത്തിൽ 3,467 പേരുമാണ് പരീക്ഷയെഴുതിയത്. ഖുർആൻ സ്റ്റഡി സെന്റർ കേരളക്ക് കീഴിൽ വിവിധ സെന്ററുകളിലായി പരീക്ഷയെഴുതിയ പരീക്ഷാർഥികളെയും വിജയികളെയും അമീർ അഭിനന്ദിച്ചു. കോഴിക്കോട് ഹിറ സെന്ററിൽ നടന്ന ചടങ്ങിൽ ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹകീം നദ്വി, കോഓഡിനേറ്റർ നസ്റുദ്ദീൻ മങ്കട എന്നിവർ സംബന്ധിച്ചു. പരീക്ഷ ഫലവും ഗ്രേഡ് സർട്ടിഫിക്കറ്റുകളും quranstudycentre.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.