നാദാപുരം: മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനം നടക്കുന്നതിനാൽ നാദാപുരത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വടകര ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുറമേരി കുനിങ്ങാട് വഴി ചേലക്കാടേക്കും കുറ്റ്യാടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ചേലക്കാട് കുമ്മങ്കോട്-തണ്ണീർപന്തൽ റോഡ് വഴി വടകര ഭാഗത്തേക്കും പോകേണ്ടതാണ്.
വളയം, വാണിമേൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കല്ലാച്ചി വാണിയൂർ റോഡ് കുമ്മങ്കോട് വഴി വടകരക്ക് പോകേണ്ടതും തലശ്ശേരി ഭാഗത്തുനിന്നു കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാദാപുരം ശാദുലി റോഡ് വഴി ചേലക്കാട്ടേക്ക് പോകേണ്ടതുമാണ്. സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് മൂന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നാദാപുരം സി.ഐ ഫായിസ് അലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.