representational image
കോഴിക്കോട്: പണമാവശ്യപ്പെട്ട് മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്തയച്ച കേസിൽ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ പ്രതികൾ വീണ്ടും റിമാൻഡിൽ. സി -ബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടിരുന്ന പാറോപ്പടി സ്വദേശി തച്ചംകോട് ഹബീബ് റഹ്മാൻ (46), കട്ടിപ്പാറ സ്വേദശി കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരെയാണ് ശനിയാഴ്ച വീണ്ടും റിമാൻഡ് ചെയ്തത്.
ഇരുവരും ഭീഷണിക്കത്തുകൾ പോസ്റ്റുചെയ്ത വയനാട്ടിലെ ചുണ്ടേൽ പോസ്റ്റ് ഓഫിസ്, കത്തെഴുതിയ ഹബീബ് റഹ്മാെൻറ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഓഫിസ് എന്നിവിടങ്ങളിലുൾപ്പെടെ െകാണ്ടുപോയാണ് െതളിവെടുത്തത്. ഇവർ ഹണിട്രാപ്പിലടക്കം ഉൾപ്പെടുത്തി ചിലരിൽ നിന്ന് പണംതട്ടിയതിെൻറ വിവരങ്ങളും ലഭിച്ചതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
സംസ്ഥാനത്തെ ഒരു എം.പിവരെ ഇവരുടെ കെണിയിൽപെട്ടതായാണ് സൂചന. കോഴിക്കോട്ടെ പ്രമുഖ കരാറുകാരനും സ്വർണ വ്യാപാരിക്കും ഭക്ഷ്യ എണ്ണക്കമ്പനി ഉടമക്കുമൊപ്പം മലപ്പുറത്തെ മുൻ മന്ത്രിക്കും ഇവർ പണമാവശ്യപ്പെട്ട് കത്തയച്ചിരുന്നു. പ്രതികൾക്കെതിരെ മുമ്പുള്ള വഞ്ചനക്കേസ് വിവരങ്ങൾ ശേഖരിച്ച അന്വേഷണസംഘം മാവോവാദി ബന്ധവും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.