നടക്കാവ്​ വി.എച്ച്​.എസ്​.എസ്​ എൻ.എസ്​.എസ്​ വിദ്യാർഥികൾ മാസ്ക്​ വിൽപനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച്​ വാങ്ങിയ ബാൻഡ് സെറ്റിന്‍റെ കൈമാറ്റച്ചടങ്ങ്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ ബാൻഡടിച്ച്​ നിർവഹിക്കുന്നു

മഹാമാരിയെ ചെറുത്ത് അവർ ബാൻഡ് സെറ്റ് വാങ്ങി

കോഴിക്കോട്: മാരിയെ ചെറുത്ത് ബാൻഡ് സെറ്റ് വാങ്ങി നടക്കാവ് സ്കൂളിലെ കുട്ടികൾ. കോവിഡിനെ ചെറുക്കാൻ മുഖാവരണമുണ്ടാക്കി വിറ്റ് ലഭിച്ച ഒരു ലക്ഷത്തി പത്തായിരം രൂപ ഉപയോഗിച്ച് സ്കൂളിലേക്ക് ബാൻഡ് സെറ്റ് വാങ്ങിയിരിക്കുകയാണ് നടക്കാവ് വൊക്കേഷനൽ ഹയർസെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ. 'മാരിയെ ചെറുക്കാം, മേളവും കേൾക്കാം' എന്ന പദ്ധതിയുടെ ഭാഗമായാണ് വ്യത്യസ്തമായ പ്രവർത്തനം കാഴ്ചവെച്ചത്.

'ഇടം 2021' സപ്തദിന ക്യാമ്പിന്‍റെ ഭാഗമായാണ് മാസ്ക് നിർമിച്ചത്. ബാൻഡ് കൈമാറ്റച്ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ബാൻഡ് വാദ്യം മുഴക്കിയായിരുന്നു ഉദ്ഘാടനം. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ കെ. ബാബു, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ജലുഷ്, ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്‍റ് സുനിൽകുമാർ, വൈസ് പ്രസിഡന്‍റ് സുമി മിഥുൻ, എൻ.എസ്.എസ് കോഓഡിനേറ്റർ സൗഭാഗ്യ എന്നിവർ സംസാരിച്ചു.

Tags:    
News Summary - They bought the band set to fighting with pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.