അ​മ​ൽ സ​തീ​ഷ്

ഒന്നരമാസം മുമ്പ് ദുബൈയിൽ കാണാതായ യുവാവിനെക്കുറിച്ച് വിവരമില്ല

കൊ​യി​ലാ​ണ്ടി: യു​വാ​വി​നെ ദു​ബൈ​യി​ൽ കാ​ണാ​താ​യി​ട്ട് ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു. മൂ​ടാ​ടി പു​ത്ത​ല​ത്ത് (അ​മ്പാ​ടി​യി​ൽ) താ​മ​സി​ക്കു​ന്ന കോ​ര​ച്ച​ൻ ക​ണ്ടി സ​തീ​ഷി​ന്റെ​യും പ്ര​മീ​ള​യു​ടെ​യും മ​ക​ൻ അ​മ​ൽ സ​തീ​ഷി​നെ (29) ആ​ണ് ഒ​ക്ടോ​ബ​ർ 20 മു​ത​ൽ കാ​ണാ​താ​യ​ത്. അ​ഭി​മു​ഖ സ​മ​യ​ത്ത് പ​റ​ഞ്ഞ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യി​പ്പി​ച്ച​തി​നാ​ൽ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി അ​വ​ശ​നാ​യി​രു​ന്നു അ​മ​ൽ സ​തീ​ഷെ​ന്ന് പി​താ​വും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​ത്.

ഒ​ക്ടോ​ബ​ർ 20നു​ള്ളി​ൽ നാ​ട്ടി​ലേ​ക്ക് വി​ടാ​മെ​ന്ന് ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും പാ​സ്​​പോ​ർ​ട്ട് ന​ൽ​കി​യി​ല്ലെ​ന്ന് അ​മ​ൽ വീ​ട്ടു​കാ​​രെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം അ​മ​ലി​ലി​ന്റെ ഫോ​ൺ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. പി​ന്നീ​ട് വി​വ​ര​മൊ​ന്നു​മി​ല്ല. അ​മ​ലി​നെ ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹാ​യം പി​താ​വ് സ​തീ​ശ​നും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അ​ഭ്യ​ർ​ഥി​ച്ചു. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​കെ. ശ്രീ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ എം.​കെ. മോ​ഹ​ന​ൻ, ആ​ർ.​പി.​കെ രാ​ജീ​വ്കു​മാ​ർ, അ​ഷ​റ​ഫ് ചി​പ്പു എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.​

Tags:    
News Summary - There is no information about the youth who went missing in Dubai a month and a half ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.