തിരുവള്ളൂർ ബാവുപ്പാറയിൽ മോഷണം നടന്ന വീട്ടിൽ
ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
തിരുവള്ളൂർ: ബാവുപ്പാറയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ചു. ബാവുപ്പാറയിലെ റിട്ട. അധ്യാപകൻ തറവട്ടത്ത് ടി.കെ. കുഞ്ഞമ്മതിന്റെ വീട്ടിൽനിന്ന് അഞ്ചു പവൻ സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുടമസ്ഥർ 16ന് വീടടച്ച് വിദേശത്തുള്ള മകന്റെയടുത്ത് സന്ദർശനത്തിന് പോയതായിരുന്നു. ശനിയാഴ്ച രാവിലെ ബന്ധുക്കൾ വീട് വൃത്തിയാക്കുന്നതിന് എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലും വാതിലും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് സംശയിക്കുന്നു. അടച്ചിട്ട മുഴുവൻ വാതിലുകളും അലമാരയും മേശയും തകർത്തിട്ടുണ്ട്. വടകര പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.