തെങ്ങിൽ കയറി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

ന​ല്ല​ളം: തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​മു​പ​യോ​ഗി​ച്ച് തെ​ങ്ങി​ൽ ക​യ​റി​യ യു​വാ​വ് മു​ക​ളി​ൽ കു​ടു​ങ്ങി. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ന​ല്ല​ളം അ​മാം കു​നി​പ്പാ​ടം സ​ഫാ​ദ് മ​ൻ​സി​ലി​ൽ സ​ഫീ​ദി​നെ​യാ​ണ് (21) തെ​ങ്ങി​ന് മു​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി താ​ഴെ​യി​റ​ക്കി​യ​ത്.

യു​വാ​വ് സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൽ തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​റ​ങ്ങാ​ൻ പ​റ്റാ​തെ തെ​ങ്ങി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യി. അ​സി​സ്​​റ്റ​ൻ​റ്​ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യു ഓ​ഫി​സ​ർ കെ.​കെ. അ​നൂ​പ് കോ​ണി​യു​ടെ സ​ഹാ​യ​ത്താ​ൽ തെ​ങ്ങി​ൽ ക​യ​റി താ​ഴെ​യി​റ​ക്കി. അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഹം​സ​ക്കോ​യ, ഹ​രീ​ഷ്, രാ​ഗി​ൻ, ഡാ​നി, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - The young man who was trapped in the palm tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.