റോഡ് നവീകരണം പാതിവഴിയിൽ നിർത്തി കരാറുകാരൻ മുങ്ങി

പെ​രു​മ​ണ്ണ: റോ​ഡ് പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി ക​രാ​റു​കാ​ര​ൻ മു​ങ്ങി​യ​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം വി​ത​ക്കു​ന്നു. പൊ​റ്റ​മ്മ​ൽ - പാ​ലാ​ഴി- പു​ത്തൂ​ർ​മ​ഠം റോ​ഡി​ലാ​ണ് അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​വും മ​റ്റ് പ്ര​വൃ​ത്തി​ക​ളും ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​രാ​റു​കാ​ര​ൻ മു​ങ്ങി​യ​ത്. ഒ​രു​മാ​സ​ത്തോ​ള​മാ​യി റോ​ഡി​ലെ ന​വീ​ക​ര​ണം നി​ല​ച്ചി​ട്ട്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് രേ​ഖാ​മൂ​ലം റോ​ഡ് അ​ട​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി​യി​ട്ടു​ണ്ട്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്താ​ൻ ഓ​ട്ടോ​ക്കാ​രും ത​യാ​റാ​വു​ന്നി​ല്ല. റോ​ഡി​ലെ അ​സ​ഹ്യ​മാ​യ പൊ​ടി​കാ​ര​ണം ക​ട​ക​ൾ തു​റ​ന്നി​രി​ക്കാ​നാ​വാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത് ക​ട​യു​ട​മ​ക​ളാ​ണ്. ബ​സ് സ​ർ​വി​സി​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.

ഒ​രു മാ​സ​ത്തോ​ള​മാ​യി നി​ർ​ത്തി​വെ​ച്ച റോ​ഡ് പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​ക​രി​ക്കാ​നും എ​ട​ശ്ശേ​രി താ​ഴം മു​ത​ൽ പു​ത്തൂ​ർ​മ​ഠം വ​രെ​യു​ള്ള റോ​ഡി​ലെ ന​വീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള ഭാ​ഗ​ങ്ങ​ൾ കൂ​ടി പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പു​ത്ത​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ഭോ​ക്‌​തൃ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി.​കെ.​എ. അ​സീ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മു​ല്ലേ​രി ഉ​ണ്ണി​കു​മാ​ര​ൻ, കെ. ​പ്രേ​മ​ദാ​സ​ൻ, ദീ​പ കാ​മ്പു​റ​ത്ത്, എം.​എ. പ്ര​തീ​ഷ്, സ്മി​ത പ​റ​ക്കോ​ട്ട്, കെ.​പി. രാ​ജ​ൻ, പി. ​ആ​രി​ഷ്, ദീ​പ​ക് ഇ​ള​മ​ന, സു​ധീ​ഷ് കൊ​ളാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The road upgrade stopped halfway and the contractor sank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.