കോഴിക്കോട്: കൂടെ നിൽക്കാൻ സ്ത്രീകളില്ലെന്ന കാരണം പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂർണഗർഭിണിയെ തിരിച്ചയച്ചെന്ന് പരാതി. കൊയിലാണ്ടി ആലിൻചുവട് സ്വദേശി വൈശാഖിന്റെ ഭാര്യ ഷഫീലക്കാണ് ദുരനുഭവമുണ്ടായത്. ഞായറാഴ്ച രാവിലെ മുതൽ സുഖമില്ലാതിരുന്ന ഷഫീലയേയും കൂട്ടി ബാലുശ്ശേരി സർക്കാർ ആശുപത്രിയിലാണ് വൈശാഖ് ആദ്യമെത്തിയത്.
സ്ഥിതി ഗുരുതരമായതിനാൽ അവിടെനിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ബി.പിയും ഷുഗറും എല്ലാം അധികരിച്ച നിലയിലെത്തിയ ഷഫീലയെ വേഗം തന്നെ കൊയിലാണ്ടി ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിലെ കാഷ്വൽറ്റിയിലെത്തിയ ഷഫീലയോട് കൂടെ നിൽക്കാൻ സ്ത്രീകളുണ്ടോ എന്നാണ് ഡോക്ടർ ആദ്യം ചോദിച്ചത്.
ഇല്ലെന്ന് പറഞ്ഞതോടെ പ്രവേശിപ്പിക്കാനാകില്ലെന്ന് പറയുകയായിരുന്നു. അത്യാസന്നനിലയിലെത്തിയ പൂർണഗർഭിണിയോട് ഇത്തരത്തിൽ പെരുമാറിയതിന്റെ ഞെട്ടലിലാണ് കുടുംബം. പരിശോധനകൾ നടത്തുകപോലും ചെയ്യാതെയാണ് ഡോക്ടർ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഷഫീലയെ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.