കരുവണ്ണൂരിൽ അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ ഇരുമ്പുവേലി തകർത്തു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
നടുവണ്ണൂർ: നടുവണ്ണൂർ -പേരാമ്പ്ര സംസ്ഥാനപാതയിൽ കരുവണ്ണൂർ പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണംവിട്ട് എതിർവശത്തെ നടപ്പാതയുടെ ഇരുമ്പുവേലി തകർത്തു. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. അത്തോളി സ്വദേശികളായ മൂന്നു യുവാക്കളും മറ്റൊരാളും സഞ്ചരിച്ച ‘ജീപ്പ് കോംപാസ്’ ആണ് അപകടത്തിൽപെട്ടത്. യാത്രക്കാർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. നടപ്പാതയുടെ അതിരിൽ സ്ഥാപിച്ച ഇരുമ്പുവേലി തകർന്നു. കവുങ്ങ് മുറിഞ്ഞ് കാറിനു മുകളിൽ വീണ നിലയിലാണ്. കാറിന്റെ മുൻഭാഗം തകർന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.