ഈസ്സ
Posted On
date_range Updated On
date_range പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മദ്റസാധ്യാപകൻ റിമാൻഡിൽ
വെള്ളിമാട്കുന്ന്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മദ്റസാധ്യാപകൻ പോക്സോ കേസിൽ റിമാൻഡിൽ. എരവന്നൂർ കക്കുഴിത്തറോൽ ഈസ( 62)യാണ് അറസ്റ്റിലായത്.
പെൺകുട്ടി ശാരീരിക വേദനയെ തുടർന്ന് രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേവായൂർ എസ്.ഐ ഡി. ഷബീബ് റഹ്മാനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പല തവണ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. എ.എസ്.ഐ സജി, സീനിയർ സി.പി.ഒ രാജീവ് പാലത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.