കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെതിരായ ശിക്ഷാ നടപടി പിൻവലിക്കുന്നതിൽ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ സമരം പുനരാരംഭിക്കുന്നു. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍റെ അന്യായ സസ്പെൻഷൻ പിൻവലിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാതെ നടപടി വൈകിപ്പിക്കുന്നതിൽ കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിർത്തിവെച്ചിരുന്ന പ്രതിഷേധം പുനരാരംഭിക്കാൻ യോഗം തീരുമാനിച്ചു.
ജൂൺ 14ന് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. അന്നേ ദിവസം അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽനിന്ന് ഡോക്ടർമാർ വിട്ടു നിൽക്കുകയും അംഗങ്ങൾ വഹിക്കുന്ന അധിക ചുമതലകളിൽനിന്ന് അന്നേ ദിവസം മുതൽ ഒഴിവാകുകയും ചെയ്യും. അനുകൂല തീരുമാനം വൈകുന്നപക്ഷം സംസ്ഥാനതലത്തിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ജില്ല പ്രസിഡന്‍റ് ഡോ. സി.കെ. ഷാജിയും സെക്രട്ടറി ഡോ. വിപിൻ വർക്കിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.