മഖ്സൂസ് ഹാനൂഖ്
ഫറോക്ക്: ചുങ്കത്തെ ക്വാർട്ടേഴ്സിൽനിന്ന് ലാപ്ടോപ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് പള്ളിക്കണ്ടി പുത്തൻവീട്ടിൽ മഖ്സൂസ് ഹാനൂഖിനെയാണ് (28) ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പന്നിയങ്കര, മുക്കം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുണ്ട്. ചുങ്കം തിരിച്ചിലങ്ങാടി അൽ റാഷിദ് ക്വാർട്ടേഴ്സിൽനിന്ന് സിറാജുൽ മുനീറിന്റെ 59,000 രൂപ വിലയുള്ള ലാപ്ടോപ്പാണ് കഴിഞ്ഞ തിങ്കളാഴ്ച മോഷ്ടിച്ചത്.
അരീക്കോട്ടുള്ള കടയിൽനിന്ന് ലാപ്ടോപ് കണ്ടെടുത്തു.ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്.ഐ എസ്. അനൂപ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പി.സി. സുജിത്, അരുൺകുമാർ മാത്തറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.