കളിക്കളത്തിൽ ജഴ്സിയണിഞ്ഞ് ചന്ദ്രൻ (നിൽക്കുന്നവരിൽ ഇടത്തേയറ്റം)
കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ, സ്ഥലം മാറ്റിയ അഞ്ച് ജീവനക്കാർ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മടങ്ങിവന്നതിൽ അതിജീവിത പ്രതിഷേധിച്ചു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനായി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ കാണാനെത്തിയ ഇവർക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് അതിജീവിതയും മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും പ്രിൻസിപ്പലിന്റെ ചേംബറിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയ ശേഷം വിട്ടയച്ചു. ബുധനാഴ്ചയാണ് ആരോപണവിധേയരായ അഞ്ചു ജീവനക്കാർ കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ ജോലിയിൽ പ്രവേശിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെയാണ്, 2023 മാർച്ച് 18ന് അറ്റൻഡർ എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചെന്ന പരാതിയുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.