തളി റോഡിലൂടെ നീങ്ങുന്ന തെരുവുനായ്ക്കൾ
Posted On
date_range Updated On
date_range നന്മണ്ടയിൽ തെരുവുനായ്ക്കൾ വിലസുന്നു; പരിഭ്രാന്തരായി നാട്ടുകാർ
നന്മണ്ട: 13ലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായതോടെ നാട്ടുകാരും സ്കൂൾ വിദ്യാർഥികളും ഭീതിയിൽ. തളി ബൈപാസ് റോഡ്, സന്താനഗോപാലം റോഡ്, കുമാരംപൊയിൽ-ഗ്രാമ പഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളാണ് നായ്ക്കളുടെ വിഹാരകേന്ദ്രം. അഞ്ചും പത്തും ഇരുചക്ര വാഹനക്കാരുടെ പിറകെയോടി അവരെ വീഴ്ത്തുന്നതിലും ഒട്ടും കുറവില്ല.
ട്യൂഷൻ സെൻററുകളിലും സ്കൂളിലും പോകുന്ന കുട്ടികളുടെകൂടെ വടിയുമെടുത്ത് രക്ഷിതാക്കൾ സുരക്ഷവലയം തീർക്കണമെന്ന അവസ്ഥയാണ്. രാവിലെ പത്ര ഏജൻറുമാരും ആരാധനാലയങ്ങളിലെത്തുന്നവരും ഭീതിയുടെ നിഴലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.